സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി) വിദ്യാർത്ഥികൾക്ക് അംബാസഡർസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർ ജനമൈത്രി പോലീസും ഡ്രീം സംഘടനയും സംയുക്തമായി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവണ്മെന്റ് ഹൈസ്കൂൾ കാറളം, എച് ഡി പി ഹൈസ്കൂൾ എടതിരിഞ്ഞി, ബി വി എം ഹൈസ്കൂൾ കൽപറമ്പ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി) വിദ്യാർത്ഥികൾക്ക് അംബാസഡർസ് ട്രെയിനിങ് ഏകദിന ക്യാമ്പ് കല്പറമ്പ് ബി വി എം ഹൈസ്കൂളിൽ സംഘടിപ്പിച്ചു.

continue reading below...

continue reading below..

ശനി, ഞായർ ദിവസങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ദിവസം 80 കുട്ടികൾ വീതം പങ്കെടുത്തു. ക്യാമ്പ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഷൈജു ഉദ്ഘാടനം ചെയ്തു. കാട്ടൂർ പോലീസ് സ്റ്റേഷൻ PRO ASI ശ്രീജിത്ത്‌, ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ് എന്നിവർ ആശംസകൾ പറഞ്ഞു.


You cannot copy content of this page