കൂടൽമാണിക്യം ക്ഷേത്രം നേരത്തെ അടക്കുവാൻ പാടുള്ളതല്ലന്ന് ഹൈക്കോടതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം ഓണക്കാലത്ത് സാധാരണ ദിവസങ്ങളിലെപ്പോലെ ഉച്ചപ്പൂജ കഴിഞ്ഞ് രാവിലെ 11.30ന് മാത്രമേ അടക്കുവാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. വർഷങ്ങളായി ക്ഷേത്രത്തിൽ ഓണ ദിവസങ്ങളിൽ 9 മണിക്ക് പൂജ കഴിഞ്ഞു നട അടയ്ക്കുകയാണ് പതിവ്. ഇത് ഭക്തജനങ്ങൾക്ക് ദർശനത്തിന് അസൗകര്യമുണ്ടാക്കുന്നുവെന്ന് കാണിച്ച് ഒരു ഭക്തൻ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.

ഈ ഉത്തരവ് നടപ്പാക്കപ്പെട്ടു എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉറപ്പു വരുത്തേണ്ടതാണെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതിനെ തുടർന്ന് ഓണത്തോടനുബന്ധിച്ച് 28,29, 30,31 എന്നീ ദിവസങ്ങളിൽ ക്ഷേത്രം സാധാരണദിവസങ്ങളിലേതു പോലെ 11.30വരെ തുറക്കുന്നതായിരിക്കും എന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..