ലോക ആത്മഹത്യ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് നൃത്താവിഷ്കരണം

ഇരിങ്ങാലക്കുട : ലോക ആത്മഹത്യ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് ഇസാഫ് ഫൗണ്ടേഷൻ സാന്ത്വന പ്രൊജക്റ്റിന്‍റെയും ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തീം ഡാൻസ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന പരിപാടി ഇരിങ്ങാലക്കുട എസ് ഐ ജോർജ്‌ കെ പി ഉദ്ഘാടനം ചെയ്തു. നാഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷ്മി, ഇസാഫ് സസ്‌റ്റൈനബിൾ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് റെജി കോശി ഡാനിയൽ, സിവിൽ പോലീസ് ഓഫീസർ സബിത പി എസ് എന്നിവർ ആശംസകള്‍ നേർന്ന് സംസാരിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന ആശയം ഉയർത്തിപ്പിടിച്ച് എൻഎസ്എസ് യൂണിറ്റിൽ നിന്നും 12 കുട്ടികൾ നൃത്താവിഷ്കരണം നടത്തി. ഇസാഫ് സീനിയർ മാനേജർ മെറീന ജോസഫൈൻ സ്വാഗതവും, ഇസാഫ് സ്റ്റാഫ് ജസ്റ്റിൻ ലൂക്കോസ് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page