ആൾതാമസം ഇല്ലാത്ത വീട്ടിൽ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം

ഇരിങ്ങാലക്കുട : താണിശ്ശേരിയിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തി. രണ്ടര പവൻ സ്വർണവും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടെന്ന് വീട്ടുകാർ. താണിശ്ശേരി കുറുമാത്ത് നാരായണമേനോന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

നാരായണമേനോനും ഭാര്യയും മകനും കുടുംബവും ബോംബെയിലാണ് താമസം. കഴിഞ്ഞ ജനുവരി ഒന്നിന് വീടുപൂട്ടി ബോംബെയിൽ പോയതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിൽ വന്നപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത നിലയിൽ മകൻ സുരേഷ് കണ്ടത്.

വീടിന്‍റെ അകത്തുള്ള രണ്ട് അലമാരികളുടെ പൂട്ടുകളും ലോക്കറും കുത്തിപ്പൊളിച്ചതായി കണ്ടു. വിരലടയാളം വിദഗ്ധരും ഡോഗ് സ്‌കോഡും കാട്ടൂർ പോലീസും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O