നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പൊറത്തിശ്ശേരി തേലപ്പിള്ളി സ്വദേശി കൂടാരത്തിൽ വീട്ടിൽ നിഖിലിനെ (27) കാപ്പ ചുമത്തി നാടു കടത്തി.

നിഖിൽ ഇരിങ്ങാലക്കുട, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരുന്ന നിഖിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടറെയും പോലീസ് സംഘത്തെയും ആക്രമിച്ച കേസിലും പ്രതിയാണ്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ, ഐ പിഎസ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗം, ഐ പി എസ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

continue reading below...

continue reading below..

You cannot copy content of this page