പൊറത്തിശ്ശേരി ചിത്രവള്ളി പാടശേഖരത്തിൽ വച്ച് ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷികവികസന പദ്ധതിയായ ‘പച്ചക്കുടയുടെ’ ആഭിമുഖ്യത്തിൽ നെൽകൃഷിയിൽ ഡ്രോൺ ഡെമോൺസ്ട്രേഷൻ സംഘടിപ്പിക്കുന്നു

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷികവികസന പദ്ധതിയായ പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എൻജിനീയറിങ് വിഭാഗവും മാള വലിയപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹിള റൈസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കർഷക ഉത്പാദക കമ്പനിയും ചേർന്ന് നെൽകൃഷിയിൽ ഡ്രോൺ ഡെമോൺസ്ട്രേഷൻ സംഘടിപ്പിക്കുന്നു.



കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിൽ (സ്മാം) ഉൾപ്പെടുത്തി പൊറത്തിശ്ശേരി കൃഷിഭവൻ പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലകമിശ്രിതം ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നതിന്റെ ഡെമോൺസ്ട്രേഷനാണ് നടത്തുന്നത്.



ഡിസംബർ 30 ശനിയാഴ്ച രാവിലെ 9.30ന് പൊറത്തിശ്ശേരി ചിത്രവള്ളി പാടശേഖരത്തിൽ വച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറിന്റെ അധ്യക്ഷതയിൽ വെച്ച് നടക്കുന്ന ഡെമോൺസ്ട്രേഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page