ഇരിങ്ങാലക്കുട : മാപ്രാണം പള്ളിയിൽ സെപ്റ്റംബർ പതിമൂന്നാം തീയതി നടന്ന തിരുനാൾ എഴുന്നുള്ളിപ്പിനിടെ രാത്രി പത്തര മണിയോടെ മാപ്രാണം സ്വദേശിയായ പള്ളിത്തറ വീട്ടിൽ ദേവസി മകൻ ഷാൻറ്റോയെ (40) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി.
മാപ്രാണം സ്വദേശികളായ മറോക്കി വീട്ടിൽ ജിൻസ് (24) പാലത്തറ വീട്ടിൽ നിപുൽ (22) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ ഷാജൻ എം എസ് എന്നിവർ അറസ്റ്റ് ചെയ്തത്.
ഒരുമാസമായിട്ടും പ്രതികളെ പിടികൂടാത്തത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. കുത്തേറ്റ ഷാന്റോ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. തിരുനാൾ എഴുന്നുള്ളിപ്പിനിടെ നൃത്തം ചെയ്യുന്നതിനിടയിലുള്ള തർക്കത്തെ തുടർന്നുള്ള വിരോധമാണ് അവസാനം കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ മാപ്രാണത്ത് എത്തിയപ്പോഴാണ് ഇപ്പോൾ അറസ്റ്റിൽ ആയത്.
കേസിന്റെ അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ക്ലീറ്റസ്, അനിൽകുമാർ എൻ കെ, ജോർജ് കെ പി, എസ് ഐ ഉല്ലാസ് പൂത്തോട്ട്, എസ് സി പി ഓ വഹദ് ആനപ്പുഴ എന്നിവരും ഉണ്ടായിരുന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews