ക്രൈസ്റ്റ് കോളേജ് “ലോറൻ്റ് 2024” പുരസ്കാര ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് (ഫിനാൻസ്) വിഭാഗം മികച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള പുരസ്കാര സമർപ്പണ ചടങ്ങായ “ലോറൻ്റ് 2024” സംഘടിപ്പിച്ചു. ആൺകുട്ടികളിൽ മികച്ച വിദ്യാർത്ഥിയായി വിഷ്ണുദത്തൻ കെ, പെൺകുട്ടികളിൽ മികച്ച വിദ്യാർത്ഥിനിയായി റിയ ആന്റണി യെയും തിരഞ്ഞെടുത്തു.

അഭിഷേക് അന്തിക്കാട് പ്രകാശൻ, ജുഹൈന പി എം എന്നിവർ രണ്ടാം സ്ഥാനവും, രാഹുൽ എൻ എ, റിൻഷ രാധാകൃഷ്ണൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

continue reading below...

continue reading below..പുരസ്കാര ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗം കോർഡിനേറ്ററായ ഡോ. ടി. വിവേകാനന്ദൻ, കൊമേഴ്സ് വിഭാഗം മേധാവി അസോ. പ്രൊഫ. കെ. ജെ. ജോസഫ്, അസോ. പ്രൊഫ. ഡോ. പി. എൽ. ജോർജ്, സ്റ്റാഫ് കോർഡിനേറ്റേഴ്സായ അസി. പ്രൊഫ. ഷൈനി. എ. ഒ., അസി. പ്രൊഫ. സ്വാതി. വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

You cannot copy content of this page