കൂടിയാട്ട കലാകാരൻ മാർഗി സജീവ് നാരായണ ചാക്യാരുടെ ഷഷ്ട്യബ്ദപൂർത്തി ജൂൺ 2 ന് മുഴിക്കുളത്ത് വച്ച് ‘സജീവം 24 ‘ എന്ന പേരിൽ ആഘോഷിക്കുന്നു

കൂടിയാട്ട കലാകാരൻ മാർഗി സജീവ് നാരായണ ചാക്യാരുടെ ഷഷ്ട്യബ്ദപൂർത്തി ജൂൺ 2 ന് മുഴിക്കുളത്ത് വച്ച് ‘സജീവം 24 ‘ എന്ന പേരിൽ ദിവസം മുഴുവൻ നീളുന്ന പരിപാടികളോടെ ആഘോഷിക്കുന്നു

കൂടിയാട്ട കലാകാരൻ മാർഗി സജീവ് നാരായണ ചാക്യാരുടെ ഷഷ്ട്യബ്ദപൂർത്തി ജൂൺ 2 ന് മുഴിക്കുളത്ത് വച്ച് സജീവം 24 എന്ന പേരിൽ ദിവസം മുഴുവൻ നീളുന്ന പരിപാടികളോടെ രണ്ടു വേദികളിലായി ആഘോഷിക്കുന്നു. അന്നേ ദിവസം ‘ നാട്യകലാരത്നം ‘ എന്ന ബഹുമതി നല്കി പൗരാവലി അദ്ദേഹത്തെ ആദരിക്കുന്നു.

മിഴാവ് മേളം, അനുമോദന സമ്മേളനം, പുരസ്കാര സമർപ്പണം, സുഹൃദ് സമ്മേളനം, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ വിപുലമായ പരിപാടികളാണ് ഇതോടുഅനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത കൂടിയാട്ട കലാകാരനും മാർഗിയുടെ ആചാര്യനുമായ മാർഗി സജീവ് നാരായണ ചാക്യാർ പദ്മഭൂഷൻ അമ്മന്നൂർ മാധവ ചാക്യാരുടെ ശിഷ്യനും , പദ്മശ്രീ മൂഴിക്കുഴം കൊച്ചുകുട്ടൻ ചാക്യാരുടെ മകനും ശിഷ്യനുമാണ്.

മൂഴിക്കുളം സൗമിത്രം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 9:30 ന് കേരള കലാമണ്ഡലം അക്കാദമിക് കോ- ഓഡിനേറ്റർ കലാമണ്ഡലം അച്ചുതാനന്ദൻ , പി കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ , പി കെ ഹരീഷ് നമ്പാർ , കലാമണ്ഡലം സജിത് വിജയൻ , കലാമണ്ഡലം ശിവപ്രസാദ് എന്നിവർ നയിക്കുന്ന മിഴാവ് മേളത്തോടെ ആരംഭിക്കുന്ന ആഘോഷം അനുമോദന സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് നിർവ്വഹിക്കുന്നു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ കെ കെ ഗീതാകുമാരി കീർത്തി പത്രം സമർപ്പിക്കും. മാർഗി സെക്രട്ടറി റിട്ടയേർഡ് ഐ എ എസ് ഓഫീസർ എസ് ശ്രീനിവാസൻ അംഗവസ്ത്രമണിയിക്കും. മുഖ്യ പ്രഭാഷണം നടത്തുന്നത് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറായ ഡോ കെ ജി പൗലോസ് ആണ് .

മാർഗി സജീവ് നാരായണ ചാക്യാരുടെ കളരി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത് കേരള കലാമണ്ഡലം ഭരണസമിതി അംഗം ഡോ പി വേണുഗോപാലനും, മാർഗി സജീവ് നാരായണ ചാക്യാരുടെ അരങ്ങ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത് പ്രശസ്ത കൂടിയാട്ടം കലാകാരൻ വേണു ജി യുമാണ്.

ചടങ്ങിൽ തൻ്റെ ഗുരുസ്ഥാനീയരായ പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി , കലാമണ്ഡലം രാമചാക്യാർ , അമ്മന്നൂർ കുട്ടൻ ചാക്യാർ , പൊതിയിൽ നാരായണ ചാക്യാർ , കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ , കലാമണ്ഡലം ഈശ്വരനുണ്ണി , എടനാട് സരോജിനി നങ്ങ്യാരമ്മ എന്നിവരെ മാർഗി സജീവ് നാരായണ ചാക്യാർ ദക്ഷിണ നൽകി ആദരിക്കുന്നു .

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീഷ് ടി വി , കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗം രേണു രാമനാഥ് , കാളത്തി മേയ്ക്കാട് പരമേശ്വരൻ നമ്പൂതിരി , പാറക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പർ സി എം ജോയ് എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കും.

സുഹൃദ് സംഗമം എസ്.എൻ.എ കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ ഉദ്ഘാടനം ചെയ്യും . കേരള കലാമണ്ഡലം ഭരണ സമിതി അംഗം ഡോ. കെ ബി രാജാനന്ദ് അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാ സംഘടനകളും പ്രശസ്ത കൂടിയാട്ടം , മിഴാവ് , കഥകളി കലാകാരൻമാരും ആശംസയർപ്പിക്കും .

വൈകുന്നേരം 3 മണിക്ക് മൂഴിക്കുളം നേപഥ്യ കൂത്തമ്പലത്തിൽ അമ്മന്നൂർ കുട്ടർ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്തും തുടർന്ന് ഭഗവദജ്ജുകം കൂടിയാട്ടത്തിലെ ഉദ്യാന വർണ്ണനയും അരങ്ങേറും . ജടായുവധം കൂടിയാട്ടത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page