തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.സിസ്റ്റർ റോസ് ആന്റോയുടെ നേതൃത്വത്തിൽ എടക്കുളം എസ്.എൻ.ജി.എസ്.എസ്. യു പി.സ്കൂളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

continue reading below...

continue reading below..കോവിഡ് കെയർ യോഗ പരിശീലനം, സി.പി.ആർ. ട്രെയ്നിങ്ങ്, മാലിന്യ രഹിത നവകേരളം, വഴി തെറ്റുന്ന യുവത്വം, വിളർച്ചയിൽ നിന്ന് വളർച്ചയിലേയ്ക്ക് തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസ്സുകൾ നയിച്ചു. പരിസര ശുചീകരണം, സ്നേഹാരാമങ്ങൾ തയ്യാറാക്കൽ, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ശ്രമദാനം , പൂന്തോട്ട പുന:നിർമ്മാണം, നേത്രപരിശോധന , ജീവിത ശൈലി രോഗ – വൃക്ക രോഗ നിർണ്ണയ ക്യാമ്പുകൾ,ജലസ്രോതസ് പരിസരം വൃത്തിയാക്കൽ, ലൈബ്രറി പുന: സജ്ജീകരണം, വിജ്ഞാന സന്ദേശം നല്കുന്ന ചുവരെഴുത്ത് തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വൊളന്റിയർമാരായ ഹുസ്നുൽ ജമാൽ , സ്വരൂപ് കെ. ജെ. എന്നിവർ ബെസ്റ്റ് ക്യാമ്പർ അവാർഡുകൾ നേടി. കെ. അപർണ , അഖിൽ വി.എസ്. എന്നിവർ സൈലന്റ് ഹീറോ അവാർഡുകൾ കരസ്ഥമാക്കി. ചടങ്ങിൽ ജ്യോതിലക്ഷ്മി കെ., സിസ്റ്റർ റോസ് ആന്റോ എന്നിവർ സംസാരിച്ചു. ദേശീയ ഗാനത്തോടെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന് സമാപനം കുറിച്ചു.

You cannot copy content of this page