ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിപുടി എന്ന സംഘടന അഭിനയവാദ്യമായ മിഴാവിനെ കേന്ദ്രീകരിച്ച് ‘ഒലി’ എന്ന പേരിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര പ്രശസ്തനായ മിഴാവ് കലാകാരനും കഴിഞ്ഞ വർഷത്തെ കേരളസംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ കലാമണ്ഡലം രാജീവാണ് ശില്പശാല നയിക്കുന്നത്.
2024 ജനുവരി 13, 14 തിയതികളിൽ ഇരിങ്ങാലക്കുട ശാന്തം നടനവേദിയിൽ വെച്ച് നടത്തുന്ന ശില്പശാലയിൽ പതിനഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള താല്പര്യമുള്ള ആർക്കും ലിംഗഭേദമെന്യേ പങ്കെടുക്കാം എന്ന് ത്രിപുടി ഡയറക്ടർ അശ്വതി സരോജിനി അറിയിച്ചു. ശില്പശാലയുടെ ഫീസ് , രജിസ്ട്രേഷൻ മുതലായ വിവരങ്ങൾക്ക് 8075413321 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com