എമർജൻസി ലൈഫ് സപ്പോർട്ടിൽ പരിശീലനം നൽകി

ഇരിങ്ങാലക്കുട ഗവ. ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന രക്ഷിതം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവ്വഹിച്ചു.ഐ എം എ പ്രസിഡന്റ് ഡോ ആർ ബി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എല്ലാ വൊളന്റിയർ മാർക്കും എമർജൻസി ലൈഫ് സപ്പോർട്ടിൽ എസ് ഡബ്ല്യു സി മെബർ ഡോ വിശ്വനാഥൻ പരിശീലനo നൽകി. ഐ എം.എ സെക്രട്ടറി ഡോ അരുൺ വിക്ടർ , ഡോ ഹരീദ്രനാഥ്, ഡോ പ്രദീപ് , ഗവ എൽ പി.സ്ക്കൂൾ എച്ച്.എം അസീന പി.ബി ,എൻ എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ , വൊളന്റിയർ അൽവീന വർഗ്ഗീസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സൂരജ് ശങ്കർ നിസ കെ എസ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page