ബിജോയ് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. നീഡ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. ആർ.ജയറാം അധ്യക്ഷത വഹിച്ചു.

നടൻമാരായ അരുൺ ഘോഷ്, വിനീത്, നഗരസഭാ കൗൺസിലർ പി.ടി.ജോർജ്, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, തോമസ് കാരിമാലിക്കൽ എന്നിവർ സംസാരിച്ചു.

You cannot copy content of this page