നടവരമ്പ് സെന്റ് മേരിസ് അസംപ്ഷൻ പള്ളിയിൽ നടന്നു വരുന്ന 123 മണിക്കൂർ അഖണ്ഡ വചനപാരായണത്തിന് ഞായറാഴ്ച സമാപനം കുറിക്കും

നടവരമ്പ് : പിറവി‌ത്തിരുനാളിനൊരുക്കമായി നടവരമ്പ് സെന്റ് മേരിസ് അസംപ്ഷൻ പള്ളിയിൽ ചൊവ്വാഴ്ച ആരംഭിച്ച 123 മണിക്കൂർ അഖണ്ഡ വചനപാരായണത്തിന് ഞായറാഴ്ച സമാപനം കുറിക്കും. ഞായറാഴ്ച രാവിലെ 11:30 ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ സമാപന സന്ദേശത്തോടെയാണ് അഖണ്ഡ വചനപാരായണത്തിന് സമാപനം കുറിക്കുന്നത്

വികാരി ഫാദർ വർഗീസ് ചാലിശ്ശേരിയാണ് വചനദീപ്തി തെളിയിച്ചു കൊണ്ട് വചനപാരായണത്തിന്റെ ഉദ്ഘാടനം ചൊവാഴ്ച നിർവഹിച്ചത്. ഇടവകയെ പ്രതിനിധീകരിച്ചു കൊണ്ട് ട്രസ്റ്റിമാരായ വിൻസെന്റ് ആലപ്പാടാൻ, ജോൺസൻ മാളിയേക്കൽ, കൺവീനർ ജോയ് കോമ്പാറക്കാരൻ, ജോയിന്റ് കൺവീനർ ജോസഫ് മാളിയേക്കൽ, മദർ സുപ്പിരിയർ സിസ്റ്റർ ഗ്രേഷ്യൻ, പാസ്റ്ററൽ കൗൺസിൽ അംഗം മതിലീന റാഫി മാളിയേക്കൽ എന്നിവർ ദീപം തെളിയിച്ചു.

continue reading below...

continue reading below..

You cannot copy content of this page