പടിയൂരിൽ നാട്ടുത്സവം 2023 ആഘോഷിച്ചു

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടുത്സവം 2023 വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. നാട്ടുത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത സഹദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി. വി. വിബിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. വി. സുകുമാരൻ, ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, 2-ാം വാർഡ് മെമ്പർ വി. ടി. ബിനോയ്, CDS മെമ്പർ ശോഭന കുട്ടൻ, ഫിലോമിന ജോർജ്ജ് എന്നിവർ സംസാരിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച പൂക്കള മത്സരത്തിൽ വാർഡിനെ നാല് ടീമുകളായി തിരിച്ച് മത്സരം സംഘടിപ്പിച്ചു. തുടർന്ന് വാർഡ് നിവാസികൾക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു.

തുടർന്ന് കോടംകുളം സെന്‍ററിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.മാവേലി വരവോടെയും പുലിക്കളികളോടെയും വാദ്യമേളങ്ങളോടെയുമുള്ള ഘോഷയാത്രയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. തുടർന്ന് പടിയൂർ സെന്‍റ് മേരീസ് ചർച്ച് അങ്കണത്തിൽ വാർഡ് നിവാസികളുടെ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ശേഷം വാർഡ് നിവാസികളുടെ കലാപരിപാടികളും, ഹെമുകലാനി പോത്താനി ടീമിന്‍റെ ഓണംകളിയും നടന്നു. തുടർന്ന് സമ്മാനദാനവും സമാപനസമ്മേളനവും നടന്നു.

continue reading below...

continue reading below..

You cannot copy content of this page