പുല്ലൂർ : പുല്ലൂർ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനിൽ വർഗ്ഗീസിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം മുൻ എം. പി. പ്രൊഫ സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഭരതൻ കണ്ടേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കിഷോർ പള്ളിപ്പാട്ട്, പ്രൊഫ. വി. കെ. ലക്ഷ്മണൻ, ഭാസുരാംഗൻ എന്നിവർ സംസാരിച്ചു.
പുല്ലൂർ നാടക രാവ് തുടർ പ്രവർത്തനങ്ങൾ ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ വിശദീകരിച്ചു. കേരള സംഗീത നാടക അക്കാദമി, തൃശൂർ ജില്ലാ പഞ്ചായത്ത്, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുല്ലൂർ വാദ്യ കലാകേന്ദ്രം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പുല്ലൂർ നാടക രാവ് നടത്തുന്നത്.
ചമയം സെക്രട്ടറിയായിരുന്ന അനിൽ വർഗ്ഗീസിന്‍റെ വിയോഗത്തിൽ പുതിയ സെക്രട്ടറിയായി വേണു ഇളന്തോളിയേയും, ഓഫീസ് സെക്രട്ടറിയായി ശ്രീലക്ഷ്മി ബിജു ചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. ചമയം ട്രഷറർ ടി.ജെ. സുനിൽകുമാർ സ്വാഗതവും ജയപ്രകാശ് എടക്കുളം നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O