ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്സിൽ ഉന്നത വിജയം

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ.പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ. 96% മാർക്കോടെ വിവർണ്ണ സജീവൻ പട്ടാട്ട് സ്കൂളിൽ ഒന്നാമതെത്തി. ഗോപിക കെ (95%) രണ്ടാം സ്ഥാനവും, ജാൻവി കിഷോർ (94.4%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 65 കുട്ടികളിൽ 50 കുട്ടികൾ ഡിസ്റ്റിംഗ്ഷനും, 12 കുട്ടികൾ ഫസ്റ്റ് ക്ലാസും, 3 പേർ സെക്കന്റ്‌ ക്ലാസ്സും നേടി. 15 കുട്ടികൾക്ക് 90%ത്തിന് മുകളിൽ മാർക്ക് ലഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page