മാധവമാതൃഗ്രാമം കൂടിയാട്ട കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കൂടിയാട്ട കുലപതി പദ്മഭൂഷൺ. ഡോ. ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ 107-ാം ജന്മ വാർഷികാചരണം

ഇരിങ്ങാലക്കുട : മാധവമാതൃഗ്രാമം കൂടിയാട്ട കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കൂടിയാട്ട കുലപതി പദ്മഭൂഷൺ. ഡോക്ടർ. ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ 107-ാം ജന്മ വാർഷികാചരണം പഴയനടക്കാവ് തെക്കെമഠം മിനി ഹാളിൽ 13ന് വൈകിട്ട് പ്രൊഫ. ജോർജ് എസ് പോൾ ഉദ്ഘാടനം ചെയ്തു. കേരളസംഗീതനാടക അകാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ.പി ശ്രീദേവി പ്രബന്ധാവതരണം നടത്തി.

കെ. ശ്രീനിവാസൻ ഗുരു അമ്മന്നൂരിനെ അനുസ്മരിച്ച് സംസാരിച്ചു. പ്രൊഫ. കെ. എൻ ഓമന ആശംസൾ നേർന്നു. തുടർന്ന് ഗുരു അമ്മന്നൂർ ചിട്ടപ്പെടുത്തിയ ഹനുമദ്ദൂതാങ്കം കൂടിയാട്ടത്തിലെ സീതയുടെ പുറപ്പാട് ഡോ. ഭദ്ര.പി.കെ.എം അവതരിപ്പിച്ചു.

14നും 15നും സീതയുടെ നിർവ്വഹണം അരങ്ങേറും. കേരളകലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്നും കൂടിയാട്ടത്തിലെ പുരുഷവേഷത്തിൽ ആദ്യ ഗവേഷണബിരുദം നേടിയ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ് സീതയുടെ നിർവ്വഹണം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലം രവികുമാർ, നേപഥ്യ ജിനേഷ്എന്നിവർ മിഴാവിലും, കലാമണ്ഡലം നിഖിൽ ഇടക്കയും കലാമണ്ഡലം അമൃത എന്നിവർ താളവും കൈകാര്യം ചെയ്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page