ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് വാർഷികം “ഏക് താര” ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം ‘ഏക് താര’ റിട്ടയേർഡ് സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷണർ എം.എൻ ഗുണവർദ്ധനൻ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഇ.എസ്. ചെയർമാൻ എ.എ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

Continue reading below...

Continue reading below...


എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു, സെക്രട്ടറി കെ.യു. ജ്യോതിഷ്, ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, മാനേജർ പ്രൊഫ്. എം.എസ്. വിശ്വനാഥൻ ,എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മുൻ ചെയർമാൻ കെ.ആർ. നാരായണൻ വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ, വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ, വൈസ് പ്രസിഡണ്ട് റോളിചന്ദ്രൻ , ജോ. സെക്രട്ടറി ടി.വി.പ്രദീപ് , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ, പി.ടി.എ. വൈസ് പ്രസിഡണ്ട് നിമിഷ എന്നിവർ സംസാരിച്ചു.


വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മാനേജ്മെന്റ് ഉപഹാരങ്ങളും, വിവിധ എൻഡോവ്മെന്റുകളും നൽകി. തുടർന്ന് കെ.ജി. മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD