ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്രൈസ്റ്റ് കോളേജ് ടീമിന് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഏപ്രില്‍ ഒമ്പതുമുതല്‍ 16 വരെ ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം യാത്ര തിരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അന്തര്‍ദ്ദേശീയ ടൂര്‍ണ്ണമെന്റില്‍ ക്രൈസ്റ്റ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കോളേജില്‍നിന്നുള്ള ഒരു ടീം പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി വിജയികളും ഇന്റര്‍യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനക്കാരുമാണ് ക്രൈസ്റ്റ് കോളേജ് ടീം.

Continue reading below...

Continue reading below...


കോളേജ് ടീമിലെ മുഹമ്മദ് നിര്‍ഷിഫ്, ജെനിന്‍ യേശുദാസ്, മുഹമ്മദ് അന്‍വര്‍ഷാ, നിതേഷ് കുമാര്‍, അരുണ്‍ സക്കറിയ, അഭിരാജ് രാജീവ്, ശ്രീനാഥ് അര്‍ഷഹ് ഫിനാന്‍, അലന്‍ ജോര്‍ജ്ജ് എന്നിവര്‍ ഇന്ത്യന്‍ ലീഗ് വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ക്രൈസ്റ്റ് കോളേജ് അലുമിനിയും ഇരിങ്ങാലക്കുട പ്രവാസി മലയാളി അസോസിയേഷന്‍ സംഘടനയും (കെ.എല്‍ 45) ചേര്‍ന്നാണ് ക്രൈസ്റ്റ് കോളേജ് ടീമിന് വേണ്ട സൗകര്യങ്ങളും ഒരുക്കുന്നത്.


ഷാര്‍ജയിലേക്ക് യാത്രതിരിക്കുന്ന ടീമിന് വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജെയ്‌സണ്‍ പാറേക്കാടന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി യാത്രയയപ്പ് നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.


കോളേജ് ഫിസിക്കല്‍ ഡയറക്ടര്‍ ഡോ.ബിന്റോ പി.ടി., കോളേജ് വോളിബോള്‍ കോച്ച് ശ്രീലക്ഷ്മി നാരായണന്‍, ടീമിനെ നയിക്കുന്ന ഫാ.വില്‍സന്‍ തറയില്‍, എം.എന്‍ നിതിന്‍, വിന്‍സന്‍, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD