കള്ളുഷാപ്പ് ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഗുണ്ട അറസ്റ്റിൽ

മുരിയാട് : ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തർക്കത്തെ തുടർന്ന് മുരിയാട് കള്ളുഷാപ്പിൽ വെച്ച് തോക്കു കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഗുണ്ടയെ ആളൂർ പോലീസ് അറസ്റ്റ് . പുല്ലൂർ സ്വദേശി വിപിനെയെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിടുള്ളയാളാണ്.

പ്രതിക്കെതിരെ കഞ്ചാവ്, വധശ്രമം കേസുകൾ അടക്കം26 ഓളം കേസുകൾ ഉണ്ട്. പ്രതിയുടെ പക്കൽ നിന്നും റൗണ്ടുകളും, പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിസ്റ്റളിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

പ്രതി വിപിനെ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ ഐപിഎസ് അവർകളുടെ നിർദ്ദേശപ്രകാരം കുഞ്ഞുമൊയ്തിൻ, ഡിവൈഎസ്പി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആളൂർ ISHO മുഹമ്മദ് ബഷീറും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടിയ സംഘത്തിൽ CPO മാരായ സതീഷ്, അനീഷ്, ബിലഹരി സ്പെഷ്യൽ ബ്രാഞ്ച് SI ബാബു ടി ആർ എന്നിവരാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ.

You cannot copy content of this page