കേരളീയ നൃത്യനാട്യകലകളിലെ കൈമുദ്രകളെ രേഖപ്പെടുത്തുവാൻ വേണു ജി കൈവരിച്ച നേട്ടങ്ങളെ മുദ്രോത്സവം എന്ന പേരിൽ മാർച്ച് 17 ഞായറാഴ്ച നടനകൈരളി കൊട്ടിചേതം അരങ്ങിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : 1965 മുതൽ 2003 വരെ കേരളീയ നൃത്യ നാട്യ കലകളിലെ കൈമുദ്രകളെ രേഖപ്പെടുത്തുവാൻ വേണു ജി കൈവരിച്ച നേട്ടങ്ങളെ മുദ്രോത്സവം എന്ന പേരിൽ മാർച്ച് 17 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട നടന കൈരളിയിലെ കൊട്ടിചേതം അരങ്ങിൽ ആഘോഷിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. കലാനി രൂപകനായ പ്രൊഫസർ ജോർജ് എസ് പോൾ അധ്യക്ഷത വഹിക്കും. നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.

തുടർന് ‘മദുരൈ വീരൻ കതൈ’ തമിഴ് ജനതയുടെ കാവലാൾ എന്നു വിശേഷിപ്പിക്കുന്ന നാടോടി നായകൻ മദുരൈ വീരൻ്റെ സാഹസിക ജീവിതം കപില വേണു നങ്ങ്യാർ കൂത്തിലൂടെ അവതരിപ്പിക്കും.

You cannot copy content of this page