ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി.
സമാപന ദിവസം മാസ് മൂവീസിൽ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങളായ വലസൈ പറവകളുടെ സംവിധായകൻ സുനിൽ മാലൂരിനെ കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർധനനും ദായത്തിൻ്റെ സംവിധായകൻ പ്രശാന്ത് വിജയിയെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എസ് റഫീഖ് ആദരിച്ചു.
നടി രഞ്ജിനി ജോർജ്ജ്, പി കെ കിട്ടൻ മാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി വിവിധ ഭാഷകളിലായി 21 ചിത്രങ്ങളാണ് എഴ് ദിവസങ്ങളിലായി പ്രദർശിപ്പിച്ചത്.