കഥകളിസംഗീതജ്ഞൻ കലാമണ്ഡലം രാജേന്ദ്രനെ ആദരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ കഥകളി സംഗീതാദ്ധ്യാപകനായിരുന്ന പ്രശസ്ത കഥകളിസംഗീതജ്ഞൻ കലാമണ്ഡലം രാജേന്ദ്രൻ്റെ സപ്തതി ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യർ, ഉണ്ണായിവാരിയർ സ്മാരക കലാനിലത്തിൻ്റേയും ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ളബ്ബിന്റേയും സഹകരണത്തോടെ ആഘോഷിച്ചു. ദീപപ്രകാശനം, സൗഹൃദസദസ്സ്, സംഗീതാർച്ചന, പിറന്നാൾസദ്യ, അനുമോദനസമ്മേളനം, പ്രശസ്ത കലാകരന്മാർ അവതരിപ്പിച്ച കിർമ്മീരവധം കഥകളി എന്നിവയായിരുന്നു പരിപാടികൾ.

ഉദ്ഘാടനവും ഉപഹാരസമർപ്പണവും രാജേന്ദ്രന്റെ ഗുരുനാഥൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പി നന്ദകുമാർ അംഗവസ്ത്റം, കലാമണ്ഡലം സുബ്രഹ്മണ്യൻ കീർത്തിപത്രിക, കാവനാട് രവി മംഗളപത്രം വായിച്ചു . കുറൂർ വാസുദേവൻ നമ്പൂതിരി, പാലനാട് ദിവാകരൻ ആശംസകൾ നേർന്നു.

കലാമണ്ഡലം ശിവദാസ് സ്വാഗതവും കലാനിലയം സിനു കൃതജ്ഞതയും രേഖപ്പെടുത്തി. കലാകാരന്മാരും, ആസ്വാദകരും, സംഘാടകരുമായി വലിയൊരു സദസ്സ് ഉടനീളം ഉണ്ടായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page