എച്ചിപ്പാറ ഗവൺമെന്റ് ട്രൈബൽ സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകി ക്രൈസ്റ്റ് കോളേജ് ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : എച്ചിപ്പാറയിലെ ഗവൺമെന്റ് ട്രൈബൽ സ്കൂളിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടന വേളയിൽ വായനവാത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥികൾ സ്കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങൾ കൈമാറി.

ബെസ്റ്റ് (ബിസിനസ് എഡ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ ) പദ്ധതിയുടെ കീഴിൽ ശേഖരിച്ച ശാസ്ത്രവൈജ്ഞാനിക പുസ്തകങ്ങൾ, വിജ്ഞാനകോശം എന്നിവ ഉൾപ്പെടുന്ന പുസ്തകങ്ങൾ ബി.ബി.എ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ഗ്രന്ഥശാലയ്ക്കു കൈമാറി. അംഗനവാടി മുതൽ 8 വരെയുള്ള ക്ലാസ്സുകളിലായി 120 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂൾ തൃശൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ വിദ്യാഭ്യാസരംഗത്തു സ്തുത്യർഹമായ സേവനം കാഴ്ച്ചവെക്കുന്ന സ്ഥാപനമാണ്.


നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്‌ഘാടനവും ‘വായനായനം ‘ പരിപാടിയുടെ തുടക്കവും സാഹിത്യകാരൻ ശ്രീനിവാസൻ വിതുര നിർവഹിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക വാസന്തി ടി എ, ക്രൈസ്റ്റ് കോളേജ് മാനേജ്‌മന്റ് സ്റ്റഡീസ് വിഭാഗം അധ്യാപകൻ ഫ്രാൻസിസ് ബാസ്റ്റ്യൻ, സ്കൂൾ അധ്യാപികമാരായ സരിത വി എസ്, ബിന്ദു എ ബി, ഹിമ വി എന്നിവർ ആശംസകൾ നേർന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page