മണിപ്പൂർ കലാപത്തിൽ വിധേയരായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെയും കലാപത്തിൽ വിധേയരായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

continue reading below...

continue reading below..


കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻറ് ടി കെ വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ ജൂലിയസ് ആൻറണി അധ്യക്ഷത വഹിച്ചു. അഡ്വ മിഥുൻ തോമസ്, റോബി കാളിയങ്കര, കെ സതീഷ്, സുനിൽ ചരടായി, പി ആർ സുശീലൻ, വർഗീസ് ജോൺ, സി എ വർഗീസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page