ഹൃദയദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 29 ന് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് “നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി” എന്ന ആശയവുമായി നാലു കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

ലോക ഹൃദയദിനമായ സെപ്തംബർ 29 വെള്ളിയാഴ്ച രാവിലെ 6.45 നു മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. റെജിറ്സർ ചെയ്യുന്ന ഏവർക്കും ടി ഷർട്ട്, ഫിനിഷർ മെഡൽ, സർട്ടിഫിക്കറ്റ്, പ്രഭാത ഭക്ഷണം എന്നിവ ഒരുക്കുന്നതിന് പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്കു സ്ത്രീ പുരുഷ വിഭാഗങ്ങളിൽ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. സംസ്ഥാനത്തു എവിടെയുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ സെപ്തംബര് 20 നു മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ : 0480 267 2300, 0755 900 2226. To register Click on this link https://forms.gle/JHPG9AGXJVmzVEbM6

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page