കുട്ടൻകുളം നവീകരണത്തിന് ഭരണാനുമതി; നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരിക്കാൻ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ തുക ഉപയോഗിച്ച് കുട്ടൻകുളം ഏറ്റവും ആധുനികമായ രീതിയിൽ നവീകരിക്കും. കുട്ടൻകുളത്തിന്‍റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണപ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും എന്ന് പത്രക്കുറിപ്പിലൂടെ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..