കൂടിയാട്ട മഹോത്സവത്തിൽ ദൂതവാക്യം അരങ്ങേറി

ഇരിങ്ങാലക്കുട : കൂടിയാട്ട മഹോത്സവത്തിന്റെ രണ്ടാം ദിവസം ഭാസന്റെ ദൂതവാക്യത്തിലെ ദുര്യോധനനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ രംഗത്തെത്തി. ഛത്ര ചാമരപരിവ്രതനായ ദുര്യോധനൻ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രപടം കാണുന്നതാണ് പ്രധാന അഭിനയ ഭാഗം. മിഴാവിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ആതിര ഹരിഹരൻ , ഗോപിക, അതുല്ല്യ , അക്ഷര, എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ ബുധനാഴ്ച വൃന്ദാവന ഗമനം നങ്ങ്യാർ കൂത്ത് അരങ്ങേറും അമ്പാടിയിൽ
ഒരോ ദോഷങ്ങൾ കണ്ടതിനെ തുടർന്ന് അമ്പാടി ഉപേക്ഷിച്ച് കൃഷ്ണനും ഗോപന്മാരും വൃന്ദാവനത്തിൽ വന്ന് ഭവനങ്ങൾ ഉണ്ടാക്കുന്നതുമാണ് കഥ ഭാഗം. ആതിര ഹരിഹരനാണ് നങ്ങ്യാർ കൂത്ത് അവതരിപ്പിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page