ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് അണ്ടർ 15 ചെസ്സ് ടൂർണമെന്റ് ശനിയാഴ്ച സെന്റ് ജോസഫ് കോളേജിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 6 ശനിയാഴ്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള 15 വയസ്സിൽ താഴെ പ്രായമുള്ള (01/01/2009 നുശേഷം ജനിച്ചവർ) ആൺകുട്ടികളെ പെൺകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

മൂന്ന് ജില്ലകളിൽ നിന്നുമായി ഏകദേശം 200 ഓളം കളിക്കാർ മത്സരങ്ങള പങ്കെടുക്കും. ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 25 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും എറണാകുളത്ത് ജനുവരി നടക്കുന്ന സംസ്ഥാനതല ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. 10 വയസ്സിൽ താഴെയുള്ളവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9846144568 എന്ന നമ്പറിൽ ബന്ധപ്പെടുക.

ടൂർണമെന്റ് രാവിലെ 9:30ന് ലയൺസ് ക്ലബ്ബ് ഡിസ്റ്റിക് ഗവർണർ ശ്രീ ടോണി ഏനോക്കാരൻ ഉദ്ഘാടനം ചെയ്യുന്നതാണ്. വൈസ് ഡിസ്ട്രിക്റ്റ് ഗവർണർമാരായ ജെയിംസ് വളപ്പില, കെ ടി ജയകൃഷ്ണൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് ജോൺ നിതിൻ തോമസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പോൾ തോമസ് മാവേലി, ഡിസ്ട്രിക്ട് ലയൺ ലേഡീ സർക്കിൾ പ്രസിഡന്റ് റോണി പോൾ മാവേലി, സോൺ ചെയർപേഴ്സൺ റോയ് ജോസ്, കൺവീനർ ബിജു ജോസ് കുനൻ എന്നിവർ പങ്കെടുക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് ജോൺ നിതിൻ തോമസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പോൾ തോമസ് മാവേലി, സോൺ ചെയർപേഴ്സൺ റോയ് ജോസ്, വൈസ് പ്രസിഡണ്ട് ബിജു ജോസ് കൂനൻ, പീറ്റർ ജോസഫ്, മനോജ് ഐബൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page