ഇരിങ്ങാലക്കുട : ലോകയോഗാസന കോച്ചായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ ഒരാൾ എന്ന അപൂർവ നേട്ടം കരസ്തമാക്കിയിരിക്കുകയാണ് ആനന്ദപുരം സ്വദേശിനി അതുല്യശ്രീ. പഞ്ചാബിലെ പട്യാലയില്‍ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ യോഗാസന ഭാരതിന്റെയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 10 വരെ നടന്ന കോച്ചസ് ഫൗണ്ടേഷൻ കോഴ്സ് ആൻഡ് ലെവൽ വണ്‍ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കുകയും എ+ ഗ്രേഡോടുകൂടിയുമാണ് വേൾഡ് യോഗാസന കോച്ചായി അതുല്യശ്രീ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. ഇന്ത്യയിൽ നിന്നും 4 പേരും നേപ്പാളിൽ നിന്നും ഒരാളുമാണ് ഈ നേട്ടം കൈവരിച്ചത്.
ഇതിന് പുറമേ യോഗാസന ഭാരതിന്റെ സ്റ്റേറ്റ് ജഡ്ജസ് ട്രെയിനിങ് പ്രോഗ്രാമിലും പങ്കെടുത്ത് A+ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ചു നടന്ന സൗത്ത് ഇന്ത്യ യോഗ പ്രദര്‍ശനത്തില്‍ സീനിയര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി.
തളിയക്കോണം ആയോധനകലാക്ഷേത്രം കെ കെ ജി കളരി സംഘം നടത്തുന്ന അശോകൻ ഗുരുക്കളുടെ ശിഷ്യയാണ് അതുല്യശ്രീ. യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയിലെ അംഗവുംകൂടിയാണ് അതുല്യശ്രീ. ആനന്ദപുരം അശോക് കാനാട്ട് – ബിന്ദു പൊക്കണായില്‍ ദമ്പതികളുടെ മകളും, പുളിഞ്ചേരി വംശീ കൃഷ്ണന്റെ ഭാര്യയുമാണ്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews