“ഒക്ടോബർ ഒമ്പത്” കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം – ലോഗോ പ്രകാശനം പ്രശസ്ത ഗായകൻ സുദീപ് പാലനാട് നിർവഹിച്ചു

ഇരിങ്ങാലക്കുട : സ്വന്തം സംഗീതത്തിനാധാരം യശ:ശരീരനായ കഥകളിഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പുമായുള്ള ബന്ധമാണെന്ന് ഓർത്ത്, ആ മഹാനുഭാവനായ ഗായകന്റെ സ്മരണക്ക് മുമ്പിൽ പ്രണാമമർപ്പിച്ച് “ഒക്ടോബർ ഒമ്പതി”ന്റെ (കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം) ലോഗോ, സുപ്രസിദ്ധ ഗായകൻ സുദീപ് പാലനാട് നവമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു.

കഥകളിയാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറിപ്പിന്റെ സ്മരണയ്ക്ക് അര്‍ഘ്യം നല്‍കിക്കൊണ്ട്, കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്‍റെ സഹകരണത്തോടെ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറപ്പനുസ്മരണദിനാചരണക്കമ്മറ്റി സംഘടിപ്പിച്ചുവരുന്ന ഒരു സാംസ്കാരിക ഉത്സവമാണ് ഒക്ടോബർ ഒമ്പത്. ഈ വര്‍ഷം മുതൽ കേരള കലാമണ്ഡലവുമായി സംയുക്തസഹകരണത്തോടെ ഒക്ടോബർ ഒമ്പത് കൂടുതൽ വൈപുല്ല്യത്തോടെ സംഘടിപ്പിക്കുന്നു.

ഒന്നാം ഘട്ടം കേരള കലാമണ്ഡലത്തിലെ “നിള ക്യാമ്പസി”ലും, രണ്ടും മൂന്നും ഘട്ടങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലുമായിട്ടാണ് ഇക്കുറി ഒക്ടോബർ ഒമ്പത് ആഘോഷിക്കുന്നത് എന്ന് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണക്കമ്മിറ്റി സെക്രട്ടറി പാലനാട് ദിവാകരൻ, ഇരിങ്ങാലക്കുടഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page