“അമീബ മുതൽ ഹോമോ സാപിയൻസ് വരെ” – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് സുവോളജി ഡിപ്പാർട്മെന്റുമായി സഹകരിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “അമീബ മുതൽ ഹോമോ സാപിയൻസ് വരെ” എന്ന തലക്കെട്ടിൽ പരിണാമവുമായി ബന്ധപ്പെട്ട ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു.

ജീവന്റെ ഉൽപ്പത്തി മുതൽ ആധുനിക മനുഷ്യൻ വരെയുള്ള പരിണാമത്തിന്റെ നാൾവഴികൾ ഇന്ന് കുട്ടികൾ മനസ്സിലാക്കി. ഒപ്പം പരിണാമവുമായി ബന്ധപ്പെട്ട പ്രധാന സിദ്ധാന്തങ്ങൾ, പരിണാമത്തിന്റെ തെളിവുകൾ, പരിണാമവുമായി ബന്ധപ്പെട്ട് വളർന്ന ശാസ്ത്ര ശാഖകൾ എന്നിവയും ക്ലാസ്സിൽ വിശദമാക്കി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 76 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഇ കെ എൻ കേന്ദ്രം പ്രസിഡന്റ് ഡോക്ടർ മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ഇ വിജയകുമാർ, കൺവീനർമാരായ മായ കെ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി എന്നിവർ സംസാരിച്ചു. സുവോളജി വിഭാഗം അദ്ധ്യാപകരായ ദീപ്തി പി.ഡി, ജിതിൻ ജോൺസൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച 10 വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പാൾ സമ്മാനം നൽകി അനുമോദിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page