ഇരിങ്ങാലക്കുട : കെ.മോഹൻദാസ് എക്സ് എം .പി സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. എം.പി എന്ന നിലയിലും ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം നടത്തിയ സത്യസന്ധവും ആത്മാർഥവുമായ പ്രവർത്തനം എന്നെന്നും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ പറഞ്ഞു. കെ.മോഹൻദാസ് എക്സ് എം.പി ഫൗണ്ടേഷൻ്റെ ആഭിമുമുഖ്യത്തിൽ നടത്തിയ കെ.മോഹൻദാസിൻ്റെ 26 -ാം ചരമ വാർഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ സെക്രട്ടറിയും കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും ആയ മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി മുഖ്യഅനുസ്മരണ പ്രസംഗം നടത്തി.
ഫൗണ്ടേഷൻ ഭാരവാഹികളായ റോക്കി ആളൂക്കാരൻ, അഡ്വ. സജി റാഫേൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, സേതുമാധവൻ.എം. കെ, ഫെനി എബിൻ , മാഗി വിൻസെൻ്റ്, അഡ്വ. ഷൈനി ജോജോ, പീറ്റർ പാറേക്കാട്ട് , ജോൺ മുണ്ടൻ മാണി, ജോയ് എടാട്ടുകാരൻ, ഡേവിസ് പാറേക്കാട്ട് , ജോസ് ചെമ്പകശ്ശേരി എന്നിവർ പ്രസംഗിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews