ബ്രിട്ടീഷ് പാർലമെന്റിൽ കാട്ടൂരിന്‍റെ സാന്നിധ്യമായി ഫിറോസ് അബ്ദുള്ള

ഇരിങ്ങാലക്കുട : ബ്രിട്ടീഷ് പാർലമെന്റിന്‍റെ പ്രത്യേക ക്ഷണം അനുസരിച്ച് ലണ്ടനിൽ ചേർന്ന ഇന്ത്യൻ ബിസിനസുകാരുടെ സംഘത്തിലാണ് കാട്ടുർ സ്വദേശി ഫിറോസ് അബ്ദുള്ള പാർലമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചത്.

ദുബായിലെ മില്ല്യനേഴ്സ് ബിസിനസ് ക്ലബ് ആയ ഐപിഎ അഥവാ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് ബ്രിട്ടീഷ് പാർലമെന്റിൽ യു.കെ നിക്ഷേപ സാധ്യത സംബന്ധിച്ച യോഗം സംഘടിപ്പിച്ചത്. ഐ പി എ യുടെ സജീവ അംഗമാണ് കാട്ടൂർ സ്വദേശി ഫിറോസ് അബ്ദുള്ള.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർമാസ്റ്റർ ഗ്രൂപ്പിന്‍റെ ഡയറക്ടർ ആണ് ഫിറോസ് അബ്ളുള്ള. നിലവിൽ എയർ മാസ്റ്റർ ഗ്രൂപ്പിന് യു എ ഇ സൗദി ഇന്ത്യ ഖത്തർ ഒമാൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്.

ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി ക്രിസ് ഫിലിപ്പ്, ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശർമ്മ, മാർക്ക് പോസി, സാറാ ആതർട്ടൺ, ലിൻലിത്ഗോയ മാർട്ടിൻ ഡേയും. യു.കെ ഉഗാണ്ട അംബാസഡർ നിമിഷ മധ്‌വാനി, ലണ്ടനിലെ ഉഗാണ്ടയുടെ കോൺസുലേറ്റ് ജനറൽ ജാഫർ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാനും ആദ്യ കേരളീയ മേയറുമായ ഫിലിപ്പ് എബ്രഹാം, ഭാരവാഹികളായ പയസ് ജോ, ഐ പി എ ചെയർമാൻ സൈനുദ്ധീൻ ഹോട്ട്പാക്ക്, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, സ്ഥാപകൻ എ കെ ഫൈസൽ മലബാർ ഗോൾഡ് , ട്രഷറർ സി എ ശിഹാബ് തങ്ങൾ മറ്റ് വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page