എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ യാത്രയയപ്പ് സമ്മേളനവും വാർഷികവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ യാത്രയയപ്പ് സമ്മേളനവും വാർഷികവും തൃശൂർ എം.പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു . തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് ചടങ്ങിൽ സ ന്നിഹിതനായിരുന്നു. കോവി ഡ് കാലത്ത് അച്ഛനമ്മമാർ നഷ്ടപ്പെട്ട് പഠനം മുടങ്ങിപ്പോയ നിരാലംബരായ കുട്ടികളുടെ സംരക്ഷണവും തുടർപഠനവും ഏറ്റെടുത്തു നടത്തുന്ന കർമ്മപദ്ധതിയിലേക്ക് എസ് എൻ സ്കൂളിലെ മാനേജ്മെൻറും , അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളും ചേർന്ന് സമാഹരിക്കുന്ന സംഭാവന യുടെ സമ്മതപത്രം മാനേജ്മെന്റും, പ്രിൻസിപ്പാളും , വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് ജില്ലാ കളക്ടർക്ക് കൈമാറി.

പ്രമുഖ കഥാകൃത്തും , നോവലിസ്‌റ്റും ,കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ പ്രഭാകരൻ പഴശ്ശി മുഖ്യാതിഥിയായിരുന്നു. എസ്.എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സി കെ രവി അധ്യക്ഷതയും , വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ , കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ ,പി ടി എ പ്രസിഡണ്ട് ഭരത് കുമാർ , പൂച്ചട്ടി എ കെ എം എച്ച് എസ് എസ് ലെ റിട്ട. ബോട്ടണി അധ്യാപകൻ ജോബി ജോർജ് , മാള സെൻറ് ആൻറണീസ് എച്ച് എസ് എസി ലെ പ്രിൻസിപ്പാൾ വർഗീസ് കെ .എ, ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോക്ടർ ഡെല്ല തെരേസ ഡേവിസ്, എസ് എൻ ഹയർസെക്കൻഡറി അധ്യാപിക സരിത പി എസ് , എസ്. എൻ ടി ടി ഐ പ്രിൻസിപ്പാൾ കവിത പി. വി , എന്നിവർ ആശംസകളർപ്പിച്ചു.

ജനറൽ കൺവീനർ അജിത കെ സി റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു കെ.സി ,ഇംഗ്ലീഷ് അധ്യാപിക ലത സി ആർ എന്നിവർ യാത്രാമൊഴി നൽകി. സ്റ്റാഫ് സെക്രട്ടറി സിൻല സി . ജി ഉപഹാര സമർപ്പണം നടത്തി. എസ് എൻ എൽ പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബിജുന പി എസ് നന്ദി പറഞ്ഞു. ദേശീയ സംസ്ഥാന തല സ്ക്കൂൾ കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്ക് സമ്മാനദാനം നടത്തി.

continue reading below...

continue reading below..

You cannot copy content of this page