കുട്ടികൾക്കായി വികസനോത്സവം സംഘടിപ്പിച്ചു

മാപ്രാണം : കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നടത്തുന്ന വികസനോത്സവം പരിപാടി മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം നിർവഹിച്ചു.

continue reading below...

continue reading below..


നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയ്സൺ പാറേക്കടൻ, അംബിക പള്ളിപ്പുറത്ത് , ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.സി ഷിബിൻ സ്വാഗതവും പട്ടികജാതി ഓഫീസർ ചൈത്ര നന്ദിയും പറഞ്ഞു.


ദാസപ്പൻ മാഷ് കുട്ടികൾക്കുള്ള ക്ലാസുകൾ നയിച്ചു. കുട്ടികൾക്ക് ക്വിസ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ, ആർട്സ് ക്രാഫ്റ്റ് പ്രദർശനങ്ങൾ എന്നിവ വികസനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

You cannot copy content of this page