ഇരിങ്ങാലക്കുട : സെന്റ് മേരീസ് എച്ച് എസ് എസ് ൽ എൻ.സി.സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേശദാനം സ്നേഹദാനം പരിപാടി സംഘടിപ്പിച്ചു. അമല ആശുപതി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുന്ന പദ്ധതിയിലേക്ക് 30 വിദ്യാർഥികൾ മുടി ദാനം ചെയ്തു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക് പി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ് ഐ ജോർജ് ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്റ്റാഫ് സെക്രട്ടറി സിബിൻ ലാസർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ മായാ എൻ.വി സ്വാഗതവും എൻ.സി.സി സീനിയർ മാസ്റ്റർ ജോജോസ്ഫ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O