ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘പ്രിസ്മ 2023’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘പ്രിസ്മ 2023’ എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, റോബോ സോക്കർ, പ്രോജക്ട് എക്സ്പോ ഡ്രോൺ ഷോ, സൈക്കിൾ സ്റ്റണ്ട് പ്രകടനം, നിയോൺ ഫുട്ബോൾ, വാട്ടർ ഡ്രംസ് ഡി ജെ, കൾച്ചറൽ ഷോ എന്നിങ്ങനെ പതിനേഴ് ഇനങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നത്. ഡിപ്പാർട്ട്മെൻ്റ് ദിനാചരണത്തിൻ്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. കാരൻ ബാബു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഡെല്ല റീസ വലിയവീട്ടിൽ, കെ ജെ അഗ്നൽ ജോൺ, വിദ്യാർത്ഥികളായ ജെയിസ് ജോസ്, ഇ കെ കൃഷ്ണപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെസ്റ്റിൽ പത്തോളം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

You cannot copy content of this page