സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം നിർവഹിച്ചു

താണിശ്ശേരി : സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കാറളം പഞ്ചായത്തിലെ സൂര്യ അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശിശു പരിചരണം ശാസ്ത്രീയമായി നടക്കുന്നതിനായി ആധുനികവൽക്കരിക്കപ്പെട്ട സ്മാർട്ട് കെട്ടിടങ്ങൾ ഇന്ന് അങ്കണവാടികൾക്ക് ഉണ്ട്. ശിശു പരിചരണത്തിൽ മാത്രമല്ലാതെ പഞ്ചായത്തുകളുടെ വികസനത്തിന്റെ പ്രധാനപ്പെട്ട മേഖലയിൽ എല്ലാം അങ്കണവാടി പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. അങ്കണവാടി പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.

റീബിൽഡ് കേരള ഇനിഷ്യെറ്റീവ് ഫണ്ട് ഏകദേശം 27 ലക്ഷം രൂപ ഉപയോഗിചാണ് അങ്കണവാടി നിർമ്മിച്ചത്. ഇരുനിലകളിലായി നിർമിച്ച സ്മാർട്ട്‌ അങ്കണവാടിയിൽ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും സൗകര്യം ഉണ്ട്.

കാറളം പഞ്ചായത്തിലെ താണിശ്ശേരി അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത വിനോദ്, കാറളം ഗ്രാമപഞ്ചായത്ത് എ ഇ ശുഭ പി വി, വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page