കല്ലേറ്റുംകര : ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശി പൊന്മിനിശ്ശേരി വീട്ടില്‍ ജിന്റോ ജോണിയെ (34) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമം, കവര്‍ച്ച, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങിയ 6 ഓളം കേസ്സുകളില്‍ പ്രതിയാണ്.
മാളയില്‍ വ്യാപാരിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ ഐ.പി.എസ് നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഐ.പി.എസ് ആണ് ഒരു ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews