അഖില കേരള ഭരതനാട്യ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലക്കമ്മറ്റി ഡിസംബർ 21, 22 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന അഖില കേരള ഭരതനാട്യ മത്സരത്തിലേക്ക് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി എൻട്രികൾ ക്ഷണിക്കുന്നു .

1.⁠ ⁠ഭരതനാട്യം വർണ്ണമാണ് മത്സരയിനമായി അവതരിപ്പിക്കേണ്ടത്

2.⁠ ⁠17 വയസ്സ് മുതൽ 25 വയസ്സുൾപ്പെടെ യുള്ള വിഭാഗത്തിനാണ് മത്സരം.

3.⁠ ⁠ അവതരണം പൂർണ്ണമായ മെയ്ക്കപ്പോടെ ഒൻപതു മിനിറ്റിൽ കുറയാതെയും പത്തുമിനിട്ടിൽ കൂടാതെയുള്ളതുമായിരിക്കണം.

4.⁠ ⁠സംഗീതത്തിനായി പെൻഡ്രൈവോ റിക്കോർഡ് ചെയ്ത മറ്റു ഉപാധികളോ ഉപയോഗിക്കാം.

5.⁠ ⁠ പ്രാഥമിക തെഞ്ഞെടുപ്പിനായി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മൂന്ന് മിനിട്ടു ദൈർഘ്യമുള്ളതും മേക്കപ്പിടാത്തതുമായ വർണ്ണം ചെയ്യുന്ന വീഡിയോ ഡിസംബർ 1 ന് മുമ്പ് അയച്ചു തരണം. വിദഗ്ദ്ധ കമ്മിറ്റി പ്രസ്തുത വീഡിയോ പരിശോധിച്ചതിനു ശേഷമായിരിക്കും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

6.മത്സരത്തിന് യോഗ്യത നേടുന്നവർ ഡിസംബർ 5 നകം 1000 രൂപ രജിസ്‌ട്രേഷൻ ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.

7 ⁠മത്സരത്തിൽ ഒന്നാമതെത്തുന്ന പ്രതിഭയ്ക്ക് ‘നൃത്തശ്രീ’ പട്ടവും 25000 രൂപയുടെ കാഷ് അവാർഡും ശില്പവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 20000 രൂപയും ശില്പവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 15000 രൂപയും ശില്പവുമായിരിക്കും സമ്മാനം.

8 മത്സരാർത്ഥികൾ
സ്വന്തം ചെലവിൽ നിശ്ചയിക്കുന്ന ദിവസം അവതരണത്തിന് എത്തിച്ചേരണം.

9.പ്രാഥമികമത്സരത്തിലേക്കുള്ള വീഡിയോയും വയസ്സ് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയുടെ പകർപ്പും ഫോൺ നമ്പർ അടക്കമുള്ള വിശദമായ ബയോഡാറ്റയും
*pukasairinjalakuda@gmail.com എന്ന ഇ -മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9446637555, 9447252740, 9995566361.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page