മതസൗഹാർദ്ദ അന്തരീക്ഷത്തിൽ സ്ഥാനമൊഴിയുന്ന പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ശ്രീ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ജെ.സി.ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൗരാവലി യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെയും ഇരിങ്ങാലക്കുട പൗരാവിലൂടെയും നേതൃത്വത്തിൽ ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് യാത്രയയപ്പ് നൽകി.

ഭരണസമിതിയുടെ അവസാന ഔദ്യോഗിക ദിനമായ ജനുവരി 27 ശനിയാഴ്ച കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടത്തിനു മുൻവശം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ യാത്രയയപ്പ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഠാണാ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി സന്ദേശം നൽകി. ജെ.സി.ഐ പ്രസിഡന്റ് ലിയോ പോൾ ആമുഖ പ്രഭാഷണം നിർവഹിച്ചു.

ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, അഡ്വ അജയ് കുമാർ, കെ എ പ്രേമരാജൻ,, കെ ജി സുരേഷ്, ഷൈൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്

ഇരിങ്ങാലക്കുട ആർ.ഡി.ഓ എം.കെ ഷാജി, ഇരിങ്ങാലക്കുട ഭൂരേഖ തഹസിൽദാർ സിമിഷ് സാഹു, ലയൺസ്‌ ക്ലബ് ഇരിങ്ങാലക്കുട പ്രതിനിധി അഡ്വ നിതിൻ തോമസ്, ലയൺസ്‌ ക്ലബ് ടൗൺ ഇരിങ്ങാലക്കുട പ്രതിനിധി ഹാരിസ്, റോട്ടറി ക്ലബ് ഇരിങ്ങാലക്കുട പ്രതിനിധി പി.ടി ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ടെൽസൻ കോട്ടോളി സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ഷാജു പാറക്കാടൻ നന്ദി പറഞ്ഞു.

You cannot copy content of this page