ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം “ആദരം 2023” – തത്സമയം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നിന്നും

CLICK TO WATCH VIDEO
ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം “ആദരം 2023” തത്സമയം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നിന്നും

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെയും നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയുമാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളേയുമാണ് ആദരിക്കുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 6-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഗണിതശാസ്ത്ര-ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page