കേരള മുനിസിപ്പൽ & കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്ന്‍റെ നേതൃത്വത്തിൽ അനുമോദനയോഗവും സ്വീകരണവും

ഇരിങ്ങാലക്കുട : കേരള മുനിസിപ്പൽ & കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (INTUC) ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ നേതൃത്വത്തിൽ നഗരസഭ ടൗൺ ഹാളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, എസ്‌എസ്‌എൽസി/പ്ലസ് ടു വിജയികളുടെ അനുമോദനയോഗവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിനും, കോൺഗ്രസ്‌ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സോമൻ ചിറ്റേത്തിനും സ്വീകരണവും നൽകി.

സംഘടന വൈസ് പ്രസിഡന്റ് രാജമോഹനൻ വെള്ളാങ്ങല്ലൂർ സ്വാഗതം ആശംസിച്ചു.ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. KM&CWC (INTUC) ജില്ലാ പ്രസിഡന്റും, യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ വിജയൻ ഇളയേടത്ത് അദ്ധ്യക്ഷത വഹിച്ചു .

നഗരസഭ വൈസ് ചെയർമാൻ ടി. വി. ചാർളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, KMCSA സംസ്ഥാന ഭാരവാഹി അനിൽ. കെ.ജി, സുനിൽ കുമാർ, നൗഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ സുഭാഷ്. എം. എം. നന്ദി പറഞ്ഞു.

You cannot copy content of this page