അന്തർദേശീയതലങ്ങളിൽ ഉൾപ്പടെ വിവിധ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്കായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ അനുമോദനയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ല, സംസ്ഥാന, അന്തർദേശീയതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കുവാനായി ഭാരതീയ വിദ്യാഭവനിൽ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു.

അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ്, സംസ്ഥാനതല ഭവൻസ് കലോത്സവം, ജില്ലാതല സിബിഎസ്ഇ സ്പോർട്സ് മീറ്റ്, ഓൾ കേരള ഭവൻസ് ഗെയിംസ് ടൂർണമെന്റ്, വിവിധ ശാസ്ത്രമേളകൾ, പ്രശ്നോത്തരി മത്സരങ്ങൾ, വെസ്റ്റ ബാലകലോത്സവം തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെയാണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്.

ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, പിടിഎ പ്രസിഡണ്ട് അബിൻ വെള്ളാനിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.

You cannot copy content of this page