പുല്ലൂർ സെന്റ് സേവ്യേഴ്‌സ് ഐ.ടി.ഐ യിലെ പഠനസൗകര്യങ്ങൾക്ക് നന്ദി പറഞ്ഞ് മണിപ്പുരിലെ വിദ്യാർഥികൾ

പുല്ലൂർ : കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന് തൊഴിലധിഷ്‌ഠിത കോഴ്സുകൾ പഠിക്കുവാൻ സൗകര്യമൊരുക്കിയ പുല്ലൂർ സെന്റ് സേവ്യേഴ്‌സ് ഐ.ടി.ഐ യിലെ പഠനസൗകര്യങ്ങൾക്ക് നന്ദിപറഞ്ഞ് മണിപ്പുരിലെ വിദ്യാർഥികൾ. ഒപ്പം കരുതലോടെ ഹൃദയത്തോടു ചേർത്തുവച്ച കേരള ജനതയോടും. മണിപ്പുരിലെ സ്ഥിതിഗതികൾ കണക്കിലെടുത്താണ് അവിടെനിന്നുള്ള 12 വിദ്യാർഥികൾക്ക് 2023-24 വർഷത്തിലെ കോഴ്‌സുകളിലേക്ക് പ്രവേശനം ഐടിഐ യിൽ അവസരം ഒരുക്കിയത്.


മണിപ്പുരിലെ ആദിവാസി മേഖലയിലെ നിർധനരായവരാണ് ഈ വിദ്യാർഥികൾ. പഠനവും താമസവും ഭക്ഷണവും തുടങ്ങി എല്ലാം ഇവർക്കു സൗജന്യമാണ്. സിഎംഐ സഭയുടെയും മാനേജ്‌മെൻ്റിൻ്റേയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇവർക്ക് ഇത്തരത്തിൽ അവസരം നൽകുന്നതെന്ന് മാനേജർ ഫാ. ജോയ് വട്ടോളി , പ്രിൻസിപ്പൽ ഫാ. ക്ലേശുദാസ് കൊടകരക്കാരൻ എന്നിവർ പറഞ്ഞു.


വിദ്യാർഥികൾക്ക് നൽകിയ സ്വീകരണയോഗം ദേവമാതാ ജനറൽ സോഷ്യൽ അപ്പസ്തോലേറ്റ് കൗൺസിലർ ഫാ. ബിജു വടക്കേൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. ജോയ് വട്ടോലി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ദേവമാതാ സോഷ്യൽ അപ്പസ്തോലേറ്റ് കൗൺസിലർ ഫാ. ജോർജ് തോട്ടാൻ അനുഗ്രഹ പ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടി.കെ. ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ, ഒമ്പതാം വാർഡ് അംഗം സേവ്യർ ആളൂക്കാരൻ, പ്രിൻസിപ്പൽ ഫാ. യേശുദാസ് കൊടകരക്കാരൻ, സ്റ്റാഫ് പ്രതിനിധി എ.ഡി. ജോസ് എന്നിവർ സംസാരിച്ചു .

You cannot copy content of this page