തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ‘Perpetua – 2023’ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഫുഡ് ടെക്നോളജി വിഭാഗവും മൈക്രോ ബയോളജി വിഭാഗവും സംയുക്തമായി “Perpetua – 2023 ” ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി ശ്രീമതി രാജി P.R ഉദ്ഘാടനവും സോവനീർ പ്രകാശനവും നിർവ്വഹിച്ചു. മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോ. അനുശ്രീ തമ്പി അദ്ധ്യക്ഷത വഹിച്ചു.

ഫുഡ് അനാലിസ്റ്റ് സുമേഷ് പി എസ് ഭക്ഷ്യസുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജേണൽ പബ്ലിക്കേഷൻസിന്‍റെ പ്രാധാന്യത്തേക്കുറിച്ച് എറണാകുളം മെറിറ്റ് ബയോ ലാബിലെ ബിബിൻ കെ.ഐ, അഭിനവ വി.വി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.എം അഹമ്മദ്, വൈസ് പ്രിൻസിപ്പാൾ റിന്റോ ജോർജ്, അസിസ്റ്റന്റ് പ്രൊഫ. ശ്രീലക്ഷ്മി K.S ,അസിസ്റ്റന്റ് പ്രൊഫ. അതുല്യ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രബന്ധാവതരണത്തോടെ ശില്പശാല സമാപിച്ചു.

You cannot copy content of this page