ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിലെ സ്ക്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പരിശീലനം ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സീനിയർ സൂപ്രണ്ട് സുരേഷ് ബാബു പി.വി അധ്യക്ഷത വഹിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം.സി ഉദ്ഘാടനം നിർവ്വഹിച്ചു.
ഫുഡ് അനലിസ്റ്റ് സുമേഷ് പി.എസ് ഭക്ഷ്യസുരക്ഷ സംബന്ധിച്ചും, സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫീസർ സുധൻ എം.എൻ അഗ്നി സുരക്ഷ സംബന്ധിച്ചും, കുക്ക് മാസ്റ്റർ ട്രെയിനർമാരായ സുരേഷ് ബാബു ഇ.വി, റൂബി.കെ.പി, സ്മിത പ്രകാശൻ എന്നിവർ പാചകവും ശുചിത്വവും സംബന്ധിച്ചും ക്ലാസുകൾ എടുത്തു.
ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ റാണി ജോൺ ആശംസ പറഞ്ഞു. യോഗത്തിന് നൂൺ മീൽ ഓഫീസർ മഹേഷ് കുമാർ കെ.എസ് സ്വാഗതവും, ജി.എൽ.പി എസ് ഇരിങ്ങാലക്കുട ഹെഡ്മിസ്ട്രസ് അസീന പി.ബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com