ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൻറെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൻറെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവുംഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു. കെ ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ, പുരസ്കാര വിതരണങ്ങൾ എന്നിവയും നടന്നു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ഒ എസ് അവിനാഷ് , ഡോ. എം.സി നിഷ,ബിന്ദു പി ജോൺ,ഹേന കെ. ആർ, സുഷ കെ എസ്,ലാജി വർക്കി, സുധീഷ് വി എസ്, പങ്കജവല്ലി, അയാൻ കൃഷ്ണ ജി വിപിൻ, നിത്യ ടി.എൻ, വിനിത എസ് ആർ തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും പി ടി എ പ്രസിഡണ്ട് അംഗന അർജുനൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page